November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ഒന്നരവയസുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി; ആലപ്പുഴയിൽ അസം സ്വദേശി പിടിയിൽ

SHARE

ആലപ്പുഴയിൽ ഒന്നരവയസുകാരിയെ പിതാവ് തറയിലടിച്ച് കൊന്നു. മാവേലിക്കരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അസം സ്വദേശികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് പരിതോഷ് മൊണ്ടേൽ പൊലീസ് പിടിയിലായിട്ടുണ്ട്. മദ്യലഹരിയിലെത്തിയ പ്രതി ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ദീപികയെ മരിച്ച നിലയിൽ ഇരുവരും മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ പരുക്കുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെടുകയും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.