November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ആലപ്പുഴ റസ്റ്റ് ഹൗസില്‍ മന്ത്രി പികെ ബഷീര്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലില്ല; അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ എത്തിയ സമയത്ത് ആലപ്പുഴ റസ്റ്റ് ഹൗസില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉച്ചസമയത്ത് ഗസ്റ്റ് ഹൗസ് ഒഴിച്ചിട്ട് പോയതിനും ഹാജര്‍ രേഖപ്പെടുത്താത്തിനുമാണ് നടപടി. ഉച്ചഭക്ഷണം കഴിക്കാന്‍ പോയതാണെന്ന ജീവനക്കാരുടെ വിശദീകരണം മന്ത്രി തള്ളി.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആലപ്പുഴയിലെത്തിയ മന്ത്രി പി കെ ബഷീര്‍ ബീച്ചിനടുത്തുള്ള പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ എത്തിയത്. ഉച്ചസമയത്തെത്തിയ മന്ത്രി കണ്ടത് ആളില്ലാത്ത റിസപ്ഷന്‍. അഞ്ച് ജീവനക്കാരുള്ള റെസ്റ്റ് ഹൗസില്‍ ഹാജര്‍ രേഖപ്പെടുത്തിയതാകട്ടെ രണ്ട് പേര്‍ മാത്രം. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെട്ടിട വിഭാഗം എക്‌സി. എഞ്ചിനിയറോട് മന്ത്രി നിര്‍ദേശിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെയും സസ്‌പെന്റ് ചെയ്തത്. മാനേജര്‍ വി.വി വിപിനന്‍, ജീവനക്കാരായ കെ കമര്‍, എം ആര്‍ രാമാനുജന്‍, ശ്രീകല നന്ദനന്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉച്ചഭക്ഷണം കഴിക്കാന്‍ പോയതെന്നാണ് ജീവനക്കാരുടെ വിശദീകരണം. ഡ്യൂട്ടിയിലുള്ളവര്‍ ഹാജര്‍ രേഖപ്പെടുത്താത്തതും, രേഖപ്പെടുത്തിയവര്‍ പുറത്ത് പോയതും കൃത്യവിലോപമെന്ന് സസ്‌പെഷന്‍ ഉത്തരവില്‍ പറയുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അഞ്ച് പേര്‍ക്കുമെതിരായ നടപടി.