തൂണേരി ഷിബിന്‍ വധക്കേസ് : പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

1 min read
SHARE

തൂണേരി ഡിവൈഎഫ് പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പ്രതികള്‍ പ്രതികളായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. 15ന് പ്രതികളെ നേരിട്ട് ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. അന്ന് ശിക്ഷവിധിക്കും.