November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 23, 2026

വാക്കേറ്റവും കയ്യാങ്കളിയും പിന്നാലെ മധ്യവയസ്‌കന് ഹൃദയാഘാതം; യുവാവ് അറസ്റ്റില്‍

SHARE
പുല്‍പ്പള്ളി: മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.അയ്‌നാംപറമ്ബില്‍ ജോണ്‍(56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച വൈകീട്ട് മാരപ്പന്‍മൂല അങ്ങാടിയില്‍ വച്ച്‌ ജോണും ലിജോയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍ കുഴഞ്ഞുവീണു.
ഉടന്‍ പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മര്‍ദനമേറ്റാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ലിജോയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്നും സംഘര്‍ഷം ഹൃദയാഘാതത്തിന് ഇടയാക്കിയെന്നും ഡോക്ടര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് വൈകീട്ടോടെ ജോണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.