July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 23, 2026

ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി

SHARE

തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിൻറെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണം എന്ന് ഭരണഘടനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പിഎസ്‌കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്, ഡോ പി.എ ഫാറൂഖ് നഈമി, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. ഐ എം കെ ഫൈസി, അഡ്വ പി.യു അലി, അബ്ദു ഹാജി കാദിയാളം, ഗഫൂര്‍ മൂന്നുപീടിക, എസ് എം കെ തങ്ങള്‍, വരവൂര്‍ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം,
ഷാഫി ഖാദിരി, അനസ് ചേലക്കര എന്നിവര്‍ സംബന്ധിച്ചു. എസ് വൈ എസ് സമ്മേളനത്തിന് വെള്ളിയാഴ്ച്ച തുടക്കമാവും. എസ് വൈ എസ് കേരള യുവജന സമ്മേളനം വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് നാലിന് പ്രമുഖ അമേരിക്കന്‍ പണ്ഡതിന്‍ യഹിയ റോഡസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ പ്രഭാഷണം നടത്തും. പതിനായിരംസ്ഥിരം പ്രതിനിധകളുള്ള സമ്മേളനത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പൗരവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന്‍ എംപി പ്രഭാഷണം നടത്തും.