June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 14, 2026

എളുപ്പത്തിൽ തയ്യാറാക്കാം പനീർ ബട്ടർ മസാല

SHARE

വെജിറ്റേറിയൻസിനു ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പനീർ. പനീറിന്റെ ഏത് ഐറ്റംസും വളരെ രുചിയുള്ളതാണ്. റൈസിനൊപ്പവും ചപ്പാത്തിക്കുമ്പോൾ റൊട്ടിക്കും അപ്പത്തിനുമൊപ്പവുമൊക്കെ കഴിക്കാവുന്ന ഒന്നാണ് പനീർ ബട്ടർമസാല. രുചികരമായ ഈ ഐറ്റം ഉണ്ടാക്കാനായി വേണ്ട ചേരുവകൾ

പനീർ‍ – 200 ഗ്രാം
പച്ചമുളക് – 2 എണ്ണം
സവാള- (ചെറുതായി അരിഞ്ഞത്) – അര കപ്പ്‌
തക്കാളി – (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ‍ സ്പൂൺ‍
മല്ലിപ്പൊടി – അര ടേബിൾ‍ സ്പൂൺ‍
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾ‍ പൊടി – കാൽ ടീസ്പൂൺ‍

കുരുമുളക് പൊടി – അര ടീസ്പൂൺ‍
മുളക് പൊടി – 1 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ബട്ടർ – 6 ടേബിൾ‍ സ്പൂൺ‍
തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്‌
ചൂട് വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്നതിനായി പനീർ‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ 4 ടേബിൾ‍ സ്പൂൺ‍ ബട്ടർ ചൂടാക്കി അതിലേക്ക് പനീർ ഇട്ട് ഇളം ബ്രൌൺ ‍ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോൾ‍ കഷ്ണങ്ങൾ‍ തമ്മിൽ‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. ശേഷം ഇവ കോരി മാറ്റുക.

 

വീണ്ടും പാനിലേക്ക് കുറച്ച് ബട്ടർ കൂടി ചേർ‍ത്ത് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർ‍ത്ത് വഴറ്റുക. ശേഷം തക്കാളി കൂടി ചേർ‍ത്ത് വഴറ്റിയതിലേക്ക് എല്ലാ മസാല പൊടികളും ചേർ‍ക്കുക. അല്പം മൂത്ത ശേഷം വറുത്ത പനീർ‍ കഷ്ണങ്ങൾ‍ ചേർ‍ക്കാം. കഷ്ണങ്ങൾ‍ മുങ്ങിക്കിടക്കാൻ‍‍‍ പാകത്തിൽ‍ ചെറിയ ചൂടുവെള്ളം ഒഴിച്ചു ആവശ്യത്തിന് ഉപ്പ് കൂടി ചേർ‍ത്ത് 10 മിനിട്ടോളം വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി കുറുകുന്നത് വരെ വേവിക്കുക. മല്ലിയില ഇട്ട ശേഷം അടുപ്പിൽ നിന്ന് ഇറക്കാവുന്നതാണ്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia