November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 23, 2026

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

SHARE

 

 

 

 

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന്‌ രാവിലെ ഭാര്യ അനഘയോടൊ പ്പമായിരുന്നു സന്ദർശനം.ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാറിന്റെയും എക്സിക്യൂട്ടിവ് ഓഫീസർ ടി രാജേഷിൻ്റെയും നേതൃത്വത്തിൽ ഗവർണറെ സ്വീകരിച്ചു.

ശിവരാത്രി ദിനത്തിൽ കേരളത്തിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി പ്രാർത്ഥിച്ചുവെന്ന് ദർശനശേഷം അദ്ദേഹം പറഞ്ഞു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് ഗവർണറും ഭാര്യയും മടങ്ങിയത്