August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 6, 2026

മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം 9ന് കണ്ണൂരിൽ

SHARE

 

കണ്ണൂർ: മകരസംക്രമം മുതൽ മഹാശിവരാത്രി വരെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം കണ്ണൂരിൽ നടക്കും. 9ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന സംഗമം കൊമ്പങ്കുളം വിഷ്ണു‌ സോമയാജിപ്പാട് ഉദ്ഘാടനം ചെയ്യും. മ ഹാ കുംഭ് സത്സഗ സമിതി ചെയർമാൻ കെ.എൻ. രാധാകൃഷ്‌ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സ്വാമി ആത്മ ചൈതന്യ,സാധു വിനോദൻ, പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാൻ, ശ്രീകാന്ത് ഭട്ടതിരിപ്പാട്, രവീന്ദ്രനാഥ് ചേ ലേരി തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരി ക്കും. പ്രധാനമായും കണ്ണൂർ ജില്ലയിൽ നിന്ന് മഹാ കുംഭമേളയിൽ പങ്കെ ടുത്തവരുടെ സംഗമമാണ് നടക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ കെ.എൻ. രാധാകൃഷ്‌ണൻ മാസ്റ്റർ അറിയിച്ചു.