May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് ഹൃദ്രോഗികൾക്ക് സഹായകരമാകുമോ? പ്രത്യേകപഠനം ആരംഭിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

SHARE

ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാണ്. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുവാൻ സഹായകരമാകുമോ എന്ന് കണ്ടെത്താൻ തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പഠനം ആരംഭിച്ചു. ഇന്ത്യയിലെ മറ്റു ഗവേഷണ സ്ഥാപനങ്ങളും അമേരിക്കയുമായി സഹകരിച്ചാണ് പഠനം നടത്തുക.

ഗവേഷണം ഇന്ത്യ-യു എസ് പരിസ്ഥിതി – തൊഴിൽ ആരോഗ്യ സഹകരണ ഉടമ്പടിയുടെ ഭാഗമാണ്. വീടിനുള്ളിലെ വായു മലിനീകരണം കുറക്കുന്നത് വഴി ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ കാര്യമായ മെച്ചപെടലുകൾ വരുന്നുണ്ടോ എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS) ന്യൂഡൽഹി, ദയാനന്ദ് മെഡിക്കൽ കോളേജ് (DMC) ലുധിയാന, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) തിരുവനന്തപുരം എന്നിങ്ങനെ ഇന്ത്യയിലെ മൂന്ന് പ്രധാന മെഡിക്കൽ സെന്ററുകളിലാണ് ഈ പഠനം നടക്കുന്നത്. ഈ പഠനത്തിന്റെ ഭാഗമായി, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 ഹൃദയ പരിക്ഷീണതാ രോഗികളുടെ വീടുകളിൽ വായു ശുദ്ധീകരണ യന്ത്രങ്ങൾ (എയർ പ്യൂരിഫയറുകൾ)സ്ഥാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ആകെ 200 രോഗികളുടെ വീടുകളിൽ വായു ശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.