May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

ബീഫ് വിലവർധനവിന് എതിരെ യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി

SHARE

ബഹുഭൂരിപക്ഷം മത്‍സ്യ, മാംസാഹാരങ്ങൾ കഴിക്കുന്ന ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് ഇരിക്കൂർ നിയോജക മണ്ഡലം..മലയോര മേഖലയുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന ഭക്ഷണ പദാർഥമാണ് പോത്തിറച്ചി അഥവാ ബീഫ്.ബീഫിന്റെ ഉപയോഗം താരതമ്യേനെ നല്ല രീതിയിൽ ഉള്ളത് കൊണ്ട് തന്നെ വില്പനക്കാർ അതൊരു ചൂഷണമാർഗമായി കാണാൻ തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയിൽ 300-330-350-380-400 എന്നിങ്ങനെ ക്രമാതീതമായി കൂടി ഈ മാസം ഒന്നാം തിയതി മുതൽ 460 രൂപയാക്കി ബീഫിന്റെ വില കച്ചവടക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്.വിവാഹം പോലെയുള്ള സത്കാരങ്ങളിൽ അവിഭാജ്യ ഘടകമായി ഉപയോഗിക്കുന്ന ബീഫിന്റെ വിലവർദ്ധന കാറ്ററിംഗ്, ഹോട്ടൽ മേഖലകളെയും ബാധിക്കുന്ന സാഹചര്യമാണ് ഇപ്പൊഴുള്ളത്.ബീഫിന്റെ അന്യായമായ ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം സമര നടപടികൾ ഉണ്ടാവുമെന്നും ബന്ധപ്പെട്ടവരെ അറിയിക്കുന്നു.യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി.