May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

കടലിൽ കാണാതായ വിദ്യാർഥി റൗഫിനായുള്ള തിരച്ചിൽ തുടരുന്നു

SHARE

 

ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് സ്വദേശി ഫർഹാൻ റൗഫിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.രാവിലെ ഏഴിന്‌ ആരംഭിച്ച തിരച്ചിലിന്‌ പൊലീസും റവന്യൂ അധികൃതരുമാണ്‌ നേതൃത്വം നൽകുന്നത്‌.

കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും ബോട്ടുകൾ കടലിൽ തിരച്ചിൽ നടത്തുകയാണ്.പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബുധൻ വൈകീട്ട് ഏഴോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഹർഹാൻ.കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെ മേൽ ശക്തമായടിച്ച തിരയിൽ ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും, ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫർഹാനെ കണ്ടെത്താനായില്ല.