കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

ഇരിട്ടി: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് വീടിന്റെ അടുക്കള ഭാഗവും അടുക്കളയോട് ചേർന്ന കിണറും അപകട ഭീഷണിയിലായി. നേരംപോക്ക് നരിക്കുണ്ടം റോഡിൽ പ്രീന നിവാസിൽ കെ. നാരായണന്റെ വീട്ടു മതിലാണ് ഇടിഞ്ഞു വീണത്. വീടിന്റെ അടുക്കളഭാഗത്തെ അടിത്തറ സംരക്ഷണ ഭിത്തിയോടൊപ്പം ഇളകി വീണതിനാൽ ചുമരിൽ വിള്ളൽ വീണ് അപകട ഭീതിയിലായി. മഴ കനക്കുകയാണെങ്കിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഇതിനോട് ചേർന്ന് നിൽക്കുന്ന കിണറിന്റെ ആൾമറ അടക്കം തകർന്നു വീഴാനുള്ള സാധ്യതയും ഏറെയാണ്.


