സിബിഎസ്ഇ ക്ലസ്റ്റർ 10 ബാസ്ക്കറ്റ്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ അന്തർദേശീയ തുഴച്ചിൽ താരം ജോൺസൺ സേവിയർ ഉദ്ഘാടനം ചെയ്തു.

SHARE

ശ്രീകണ്ഠപുരം: മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുന്ന സിബിഎസ്ഇ ക്ലസ്റ്റർ 10 ബാസ്ക്കറ്റ്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ അന്തർദേശീയ തുഴച്ചിൽ താരം ജോൺസൺ സേവിയർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി ഡോ. മനു ജോസഫ് വാഴപ്പള്ളി പി പി പ്രദ്യുമ്നൻ എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിൽ നിന്ന് വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് മുപ്പതോളം ടീമുകൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഭാഗമാകും. ടൂർണമെന്റിൽ അണ്ടർ 14,17, 19 എന്നിങ്ങനെ മൂന്ന് കാറ്റഗറികളിൽ ആൺ പെൺ വിഭാഗങ്ങളിൽ വിജയിക്കുന്ന ടീമുകൾ സിബിഎസ്ഇ ദേശീയ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടും.
വിവിധ വിഭാഗങ്ങളിൽ ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ച ടീമുകളും സ്കോറും.അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗം ആലക്കോട് സെന്റ് മേരീസ് സ്കൂൾ, ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തിയെ തോൽപിച്ച് ഫൈനലിൽ കയറി. (സ്കോർ 19-2)അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ
ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി, ശ്രീകണപുരം മേരിഗിരിയെ 17-15 സ്കോറിൽ പരാജയപ്പെടുത്തിഫൈനലിലേയ്ക്ക് യോഗ്യത നേടി.
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ, ഭാരതീയ വിദ്യാഭവൻ ചേരുവായൂരിനെ 18-7 എന്ന സ്കോറിൽ പരാജയപ്പെടുത്തി ഫൈനലിൽ കയറി.