May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ശരീരത്തില്‍ തോട്ടകെട്ടിവച്ച് പൊട്ടിച്ച് ജീവനൊടുക്കി.

SHARE

കോട്ടയം: കോട്ടയത്ത് ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശിയായ റെജിമോന്‍ എന്ന് 60-കാരനാണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിക്കുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു. തുടര്‍ന്ന് രാത്രി 11.30-ഓടെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടു. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടയാണ് ഇയാള്‍ ജീവനൊടുക്കാനും തിരഞ്ഞെടുത്തത്.