August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

ഇരിട്ടി – അന്നം അഭിമാനം പദ്ധതിക്ക് ഇന്നത്തെ ഭക്ഷണവും 4 ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും നൽകി

SHARE

ഇരിട്ടി പോലീസും ജെ സി ഐ ഇരിട്ടിയും ചേർന്ന് നടത്തി വരുന്ന വിശപ്പു രഹിത ഇരിട്ടി – അന്നം അഭിമാനം പദ്ധതിക്ക് ഇന്നത്തെ ഭക്ഷണവും 4 ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും ഇരിട്ടി ലയൺസ് റോയൽ ക്ലബ്ബിന്റെ ബാന്നറിൽ സെക്രട്ടറി വി എസ് ജയന്റെ ചെറുമോൾ നോറ സിബീഷിന്റെ ജന്മദിനം പ്രമാണിചു നൽകി. ഇരിട്ടി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ അമൽ ജോയ്,മിജോ ജോസ്, പോലീസ് പി ആർ ഒ രജിത് കെ എന്നിവർ ഏറ്റു വാങ്ങി. അന്നം അഭിമാനം പദ്ധതി കമ്മിറ്റി അംഗങ്ങളായ ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു, ലയൺസ് റോയൽ ട്രഷറർ അനിൽകുമാർ പി സി, ജോയിന്റ് സെക്രട്ടറി ജോയ് പടിയൂർ, ഡയറക്ടർ മാരായ എം സി തങ്കച്ചൻ, ബിപിൻ വിജയൻ, സിബീഷ് എന്നിവർ പങ്കെടുത്തു.