കേര’ വില കുറച്ചു

കേരളത്തിലെ പ്രമുഖ ബ്രാൻഡായ ‘കേര’ വെളിച്ചെണ്ണയുടെ വിലയിൽ വൻകുറവ് പ്രഖ്യാപിച്ചു.ഒരു ലിറ്റർ പാക്കറ്റിന്റെ നിലവിലെ വില 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്ററിൻ്റെ വില 265 രൂപയിൽ നിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു.
വെളിച്ചെണ്ണയുടെ വിലയിൽ ഇപ്പോൾ ഉണ്ടായ ഈ കുറവ് ഓണ വിപണിയിൽ കേര വെളിച്ചെണ്ണയുടെ വിൽപനയിൽ വലിയ വർധനയും ഉപഭോക്താക്കൾക്ക് വില കുറവ് മൂലം ആശ്വാസവുമേകും.


