June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

മനോഹരം മലയോരം ‘റൺ പാലക്കയം തട്ട് ‘: മിനി മാരത്തോൺ സെപ്റ്റംബർ 13ന്. സമ്മാന തുക 2.50 ലക്ഷം രൂപ

SHARE

 

ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഇതാദ്യമായി മലയോരത്ത് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മനോഹരം മലയോരം എന്ന നാമധേയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കൂടി കണ്ണൂര്‍ ഡി.ടി പി സി യുടെയും ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ആണ് മിനി മാരത്തോൺ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ 13 ന് ശനിയാഴ്ച രാവിലെയാണ് പയ്യാവൂരിൽ നിന്നും ആരംഭിച്ച് പ്രമുഖ ടൂറിസം കേന്ദ്രമായ പാലക്കയംതട്ടിന്റെ താഴ്‌വാരമായ പുലിക്കുരുമ്പയിൽ അവസാനിക്കുന്ന രീതിയിൽ 12.5 km മിനി മാരത്തോൺ ആണ് നടത്തുക. വയസ്സിന്റെ ക്രമത്തിൽ ഗ്രൂപ്പുകളായി തിരിച്ച് 2.50 ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കുള്ള സമ്മാനമെന്ന് സജീവ് ജോസഫ് എം എൽ എ പറഞ്ഞു. പ്രദേശിക ജനങ്ങൾക്കും കുട്ടികൾക്കും ആയി 3 km ഫൺ റൺ കൂടി മിനി മരത്തോണിൽ ഉൾപെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ വിവരങ്ങൾക്ക് ബന്ധപെടുക 8527987442