July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

SHARE

തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണന്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സംഭവം. അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.