November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി പരുക്കേറ്റയാൾ മരിച്ചു .

SHARE

 

ഇരിട്ടി: മലയോര ഹൈവേയിൽ വള്ളിത്തോട് ടൗണിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി പരുക്കേറ്റയാൾ മരിച്ചു. മീത്തലെ പുന്നാട് സ്വദേശി എൻ
ബാലഗോപാലൻ (52) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 10. 30 ഓടെയായിരുന്നു അപകടം.
മരംവെട്ട്തൊഴിലാളിയായ ബാലഗോപാലൻ തെങ്ങ് മുറിക്കുന്നതിനായി റോഡരികിലെ വീട്ടിന് മുന്നിൽ നില്ക്കുമ്പോഴാണ് അമിതവേഗതയിൽ വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു കയറിയത്.ബാലഗോപാലന് ഗുരുതര പരുക്കേൽക്കുകയും സമീപത്തെ വീട്ട് മതിൽ തകരുകയും ചെയ്തു. സാരമായി പരുക്കേറ്റ ബാലഗോപാലനെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ഭാര്യ: ഗീത.മക്കൾ:ഗോകുൽ, നന്ദഗോപാൽ.