June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഇരിട്ടി – നേരംപോക്ക് റോഡ് : വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.

SHARE

 

ഇരിട്ടി നേരംപോക്ക് റോഡിലെ പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീളുകയും, പൊട്ടി പൊളിച്ച റോഡിൽ പൊടി ശല്യം കാരണം കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ, നിർമ്മാണ നടപടികൾ വൈകിക്കുന്ന അധികൃതരുടെ അനാസ്ഥയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രതിഷേധിച്ചു.

ഇന്ന് ഇരിട്ടിയിൽ എത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും,ജില്ലാ പ്രസിഡൻ്റും ആയ ദേവസ്യ മേച്ചേരിയും,ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്,എന്നിവർ നേരംപോക്ക് റോഡിലെ വ്യാപാരികളും,അധികൃതരും ആയി സംസാരിച്ചതിൻ്റെ ഭാഗമായി അടുത്ത തിങ്കളാഴ്ചയോടെ പ്രവർത്തികൾ പൂർത്തീകരിച്ചില്ല എങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ ആണ് വ്യാപാരികളുടെ തീരുമാനം