ശിശു ദിനത്തിൽ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടത്തി വലിയ അരീക്കമല അങ്കൻവാടി

SHARE

 

ചെമ്പേരി : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 2, വലിയ അരീക്കാമലയിലെ No. 14 അങ്കൻവാടിയിൽ, ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും, വെൽഫെയർ കമ്മിറ്റി അംഗങ്ങളും ചേർന്ന് അങ്കണവാടി പരിസരത്ത് ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവമാണ് ശിശുദിന ആഘോഷത്തെ വേറിട്ട അനുഭവമാക്കിയത്.
വിദ്യാഭ്യാസത്തോടൊപ്പം കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ വ്യാപൃതരാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അംഗൻവാടി ടീച്ചർ ആയ ശ്രീമതി, വി ഷേർളി ചാക്കോയും, ഹെൽപ്പർ അന്നമ്മ മാത്യുവും വെൽഫെയർ കമ്മിറ്റി അംഗങ്ങളായ, അനില ജെയിൻ, ജെയിൻ വിജെ കരുണാകരൻ, സിന്ധു, അനിത, രാജി, ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ചീര, വെണ്ട, വഴുതിന, പാവൽ, കോവൽ, മത്തൻ, കോളിഫ്ളവർ, കാബേജ് തുടങ്ങിയവയാണ് കൃഷിഭവന്റെ സഹായത്തോടെ വിപുലമായ രീതിയിൽ കൃഷി ചെയ്തിട്ടുള്ളത്.
വിളവെടുപ്പുത്സവം ചാച്ചാജി യായി വേഷമണിഞ്ഞ അയറിൻ വിപിനും,കൃഷിഅസിസ്റ്റന്റ് ഉദയൻ ഇടച്ചേരിയും ചേർന്ന് ഉൽഘാടനം ചെയ്തു.