June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കേന്ദ്ര സർക്കാരിന് ഗാന്ധിജിയെ കൊന്നിട്ടും തീരാത്ത പക; വിജിൽ മോഹനൻ.

SHARE

പയ്യാവൂർ: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടി മറക്കുകയും പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് രാജ്യത്തോടുള്ള നിന്ധയാണെന്ന് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രെസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. പദ്ധതിയുടെ കേന്ദ്ര  വിഹിതം കുറച്ചു കൊണ്ട് പാവപ്പെട്ട തൊഴിലാളികളെ വെല്ലു വിളിക്കുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്യുന്നത്.ഗാന്ധിജിയെ കൊന്നിട്ടും സംഘപരിവാറിന്റെ പക തീരാത്തത് കൊണ്ടാണ് പദ്ധതികളിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് മാറ്റുന്നത് എന്നും വർഗീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും രാജ്യം എതിർക്കുമെന്നും വിജിൽ മോഹനൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ പാസ്സ് ആക്കുന്നതിൽ പ്രതിഷേധിച്ചും മഹാത്മജിയുടെ പേര് മാറ്റാനുള്ള ശ്രമത്തെ പ്രതിരോധിച്ചും യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി പയ്യാവൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും ഗാന്ധി സദസ്സും ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിജിൽ. നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ് അധ്യക്ഷത വഹിച്ച പ്രതിഷേധത്തിൽ സെക്രട്ടറി ആൽവിൻ ജോസഫ് സ്വാഗതവും പയ്യാവൂർ മണ്ഡലം പ്രസിഡന്റ്‌ ആൽബിൻ അയ്യംകാനയിൽ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ്മാരായ നന്ദകിഷോർ വി എം, ജോജോ പാലക്കുഴി, നിയോജക മണ്ഡലം സെക്രട്ടറിമാരായ അജിത് മുരളി, ജിനീഷ് എം വി, ജിമ്മി ജോസഫ്, KSU സംസ്ഥാന കമ്മറ്റി അംഗം അൻസിൽ വാഴപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബെസ്റ്റിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ആൽബിൻ അയ്യംകാനയിൽ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ്മാരായ നന്ദകിഷോർ വി എം, ജോജോ പാലക്കുഴി, നിയോജക മണ്ഡലം സെക്രട്ടറിമാരായ അജിത് മുരളി, ജിനീഷ് എം വി, ജിമ്മി ജോസഫ്, KSU സംസ്ഥാന കമ്മറ്റി അംഗം അൻസിൽ വാഴപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബെസ്റ്റിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.