April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

മീനങ്ങാടിയിൽ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ.

SHARE

കൃഷ്ണഗിരി : വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആൻ്റി നാർകോട്ടിക്് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ നേതൃത്വത്തിൽ കൃഷ്‌ണഗിരി മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

സംഭവുമായി ബന്ധപ്പെട്ടു തിരുരങ്ങാടി ചേളാരി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ് (25), മീനങ്ങാടി മിൽമ ചില്ലിങ് പ്ലാന്റ് ഭാഗത്തെ കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ് (26)എന്നിവരെ അറസ്റ്റ് ചെയ്യ്‌തു. തമിഴ്നാട് സ്വദേശിയായ ഒരാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

പരിശോധനയിൽ എക്സൈസ് എൻഫോഴ്‌സ്മെന്റ് ഓഫീസിലെ പ്രിവെൻ്റീവ് ഓഫീസർ വിജിത്ത് കെ.ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം,സി, അർജുൻ കെ,എ (എക്സൈസ് സൈബർ സെൽ വയനാട്), വിഷ്ണു‌ എം.ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുദിവ്യഭായി ടി.പി, ഫസീല.ടി എന്നിവർ പങ്കെടുത്തു. കുറച്ചു ദിവസങ്ങളായി ഈ വീട് എക്സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു, സംഭവസ്ഥലത്തുനിന്നും ഓടിപോയ തമിഴ്‌നാട് സ്വദേശിയെക്കുറിച്ചു ശക്തമായ അന്വേഷണം നടന്നുവരികയാണെന്നും കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണെന്നും എക്സൈസ് അറിയിച്ചു