June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

പേരാവൂരിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം: യുവാവ് അറസ്‌റ്റിൽ.

SHARE

പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി. വിഷ്‌ണുവിനെയാണ് (24) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.വിഷ്‌ണുവുമായി പ്രണയ ത്തിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. 2025 ജൂലൈ 27ന് പൊള്ളലേറ്റ പെൺകുട്ടി 31ന് ആണ് മരിച്ചത്. അടുപ്പിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റെന്നായിരുന്നു ആദ്യവിവരം.പിന്നീട് വീട്ടുകാരുടെ മൊഴിയിൽനിന്നു ലഭിച്ച സൂചനകളെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതാണെന്ന് കണ്ടെത്തിയത്

പെൺകുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. കസ്‌റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് അറസ്‌റ്റ്.പേരാവൂർ എസ്.എച്ച്ഒഎം.പി. വിനീഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്