June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

വിക്കിപീഡിയയുടെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷമാക്കി കൊല്ലം പ്രാക്കുളം ഗവ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ

SHARE

ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ കൊല്ലത്ത് പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വിക്കിസംരംഭങ്ങളിലെ കാര്യനിർവാഹകനായ ഡോ. ഫുവാദ് ജലീൽ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്തു. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി നടന്നത്.മുന്നൂറിലധികം ഭാഷകളിൽ പ്രചാരത്തിലുള്ള വിജ്ഞാനകോശത്തിന്റെ മലയാള പതിപ്പും അനുബന്ധ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാ‍ഠശാലയും പരിപാടിക്കിടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണി വിക്കിമീഡിയ കോമൺസിന്റെ പ്രാധാന്യവും പ്രവർത്തനവും കുട്ടികൾ പരിചയപ്പെട്ടു. വിദ്യാലയത്തിലെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം പരിപാടിക്ക് സ്വാഗതം പറഞ്ഞു. ജിബി ടി ചാക്കോ, വൃന്ദ ബി.ആർ, അർച്ചന അശോക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.