October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം.

SHARE

 

ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ സംപ്രക്ഷണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചാനലിന്റെ മുഖമായ സുജയ പാര്‍വ്വതി ചീഫ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടര്‍ ടിവി വിട്ട സുജയ കഴിഞ്ഞ ദിവസമാണ് സ്ഥാനം ഏറ്റെടുത്തത്.

സുജയ പാര്‍വ്വതിയെ വെല്‍ക്കം കേക്ക് മുറിച്ചാണ് അനില്‍ അയിരൂരും സംഘവും സ്വീകരണം ഒരുക്കിയത്. സംസ്ഥാന മാധ്യമ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വാര്‍ത്താവതാരകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലക്ഷ്മി പത്മ നേടിയിരുന്നു. ഇതിന്റെ ആഘോഷവും ബിഗ് ടിവിയില്‍ നടന്നു.

സുജയ പാര്‍വ്വതി ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തതോടെ ചാനല്‍ സംപ്രേക്ഷണം ഉടനുണ്ടാകും . അടുത്ത മാസം ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കുമെന്നാണ് സൂചന. കൊച്ചിയിലെ സ്റ്റുഡിയോ സജ്ജമാകുന്നത് വരെ ഹൈദരാബാദില്‍ നിന്നാകും സംപ്രേക്ഷണം തുടങ്ങുക .

അനില്‍ അയരൂരിന്റെ നേതൃത്വത്തില്‍ എത്തുന്ന ബിഗ് ടിവി ഇതിനോടകം തന്നെ എണ്‍പതിലധികം മാധ്യമപ്രവര്‍ത്തകരെ വിവിധ ചാനലുകളില്‍ നിന്നായി റിക്രൂട്ട് ചെയ്തുകഴിഞ്ഞു. വേണു ബാലകൃഷ്ണന്‍, ലക്ഷ്മി പത്മ, അപര്‍ണ്ണ കുറുപ്പ് തുടങ്ങിയ പ്രമുഖരടങ്ങുന്ന വന്‍ നിരയാണ് പുതിയ ചാനലിനായി അണിനിരക്കുന്നത്.