February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 1, 2026

ശ്രീകണ്ഠപുരത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

SHARE

ശ്രീകണ്ഠപുരം:എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു. മുത്തു കുടകളുടെയും മാധ്യമങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ഘോഷയാത്ര  ആവേശകരമായി മാറി. ഫെബ്രുവരി 3 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് വടക്കൻ മേഖല ജാഥ ശ്രീകണ്ഠപുരത്ത് എത്തിച്ചേരുക. വിളംബര ഘോഷയാത്രയിൽ എൻസിപി സംസ്ഥാന സെക്രട്ടറി  വി വി കുഞ്ഞികൃഷ്ണൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി വി വി സേവി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കരുണാകരൻ, കെ ജനാർദ്ദനൻ, ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ, എൽഡിഎഫ് നേതാക്കളായ പി പി രാജേഷ്, ശശിധരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.