October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

യങ്ങ് മൈൻഡ്സ് ടെലിച്ചറി ഫോർട്ട് ക്ലബ്ബ് കുടുംബ സംഗമവും, കലാശ്രീ പുരസ്കാര സമർപ്പണവും.

SHARE

 

യങ്ങ് മൈൻഡ്സ് ടെലിച്ചറി ഫോർട്ട് ക്ലബ്ബ് പുതുവത്സരാഘോഷവും, കുടുംബ സംഗമവും, കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

നിരവധി മാപ്പിളപ്പാട്ടുകൾ രചിച്ച അഷറഫ് പി പൊന്നൂലിനെ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത്, ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാഘവൻ എന്നിവർ ചേർന്ന് ആദരിച്ചു.

ക്ലബ്ബിൽ പുതുതായി അംഗങ്ങളായി ചേർന്നവർക്ക് ഡിസ്ട്രിക്ട് സെക്രട്ടറി സിവി വിനോദ് കുമാർ ക്ലബ്ബ് അംഗത്വം നൽകി. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഷെനിത്ത് രാജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി റാം മോഹൻ സ്വാഗതവും, ട്രഷറർ ടി കെ പ്രശാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഗാനമേളയും അരങ്ങേറി.