June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

മനം നിറഞ്ഞ് മലയോരം.

SHARE

 

 

മലയോരത്തിന്റെ സ്‌നേഹവായ്പ്പുകളേറ്റുവാങ്ങി എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്കാണ് ഇരിക്കൂര്‍ മണ്ഡലത്തിന്റെ സ്വീകരണ കേന്ദ്രമായ ശ്രീകണ്ഠപുരത്ത് വന്‍ സ്വീകരണമൊരുക്കിയത്. നാലുമണിക്കുള്ള സ്വീകരണത്തിന് മൂന്ന് മണിയാകുമ്പോള്‍ തന്നെ ശ്രീകണ്ഠപുരം ബസ് സ്റ്റാന്റില്‍ വന്‍ ജനാവലിയാല്‍ സമൃദ്ധമായി. ഇരിക്കൂര്‍ മണ്ഡലത്തിലെ തിമിരി മുതല്‍ പേരട്ട വരെയുള്ള എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തര്‍ കുടുംബസമേതം ജാഥയെ സ്വീകരിക്കാന്‍ ഒഴുകിയെത്തി. നാല് മണിയോടെ വളക്കൈയില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ശ്രീകണ്ഠപുരം നഗരത്തിലേക്ക് ആനയിച്ചു. നഗരത്തിലെ ഗാന്ധി സര്‍ക്കിളില്‍ നിന്ന് ജാഥാ ലീഡര്‍ എം വി ഗോവിന്ദനെ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ് ചുവന്ന ഷാളും എം കരുണാകരന്‍ തലപ്പാവുമണിയിച്ച് സ്വീകരിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് ആളുകള്‍ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പാള തൊപ്പിയും അടക്ക മാലയും ജാഥാ ലീഡര്‍ക്ക് നല്‍കി. എല്‍ഡിഎഫ് സര്‍ക്കാറിനെ മൂന്നാം തവണയും അധികാരത്തിലെത്തിക്കുന്നതിനുള്ള മലയോരത്തിന്റെ ആഹ്വാനമായിരുന്നു ഇരിക്കൂര്‍ മണ്ഡലത്തില്‍ വികസന മുന്നേറ്റ ജാഥക്ക് നല്‍കിയ സ്വീകരണം.
ജാഥക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം കരുണാകരന്‍, ആലക്കോട് ഏരിയാ സെക്രട്ടറി സാജന്‍ കെ ജോസഫ്, ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം സി രാഘവന്‍, സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി കെ മധുസുദനന്‍, വി ജി സോമന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, സംസ്ഥാന കമ്മിറ്റി അംഗം ജോസ് ചെമ്പേരി, കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് എസ് എം കെ മുഹമ്മദാലി, എന്‍സിപി സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് പരത്തനാല്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ സെക്രട്ടറി മൈക്കിള്‍ മാക്കുഴി, പിപി രാജഷ് തുടങ്ങിയവര്‍ ജാഥാ സ്വീകരണത്തിന് നേതൃത്വം നല്‍കി.