June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ഓട്ടോയിൽ നിന്നും ലഭിച്ച ബാഗ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു മാതൃകകാട്ടി ഓട്ടോഡ്രൈവർ പ്രേമരാജ് .

SHARE

ഓട്ടോഡ്രൈവറുടെ സത്യസന്ധതയിൽ യാത്രക്കിടെ ഓട്ടോയിൽ മറന്നുവെച്ചുപോയ 15 പവനും 25000 രൂപയും യാത്രികന് തിരികെ ലഭിച്ചു. ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും ബി എം എസ് പ്രവർത്തകനുമായ കീഴൂർ കുന്ന് സ്വദേശി ശ്രീനിലയത്തിൽ പ്രേമരാജനാണ് തന്റെ ഓട്ടോറിക്ഷയിൽ യാത്രികൻ മറന്നു വെച്ചുപോയ സ്വർണ്ണവും പണവും തിരികേ നൽകി തന്റെ സത്യസന്ധത തെളിയിച്ചത്. ശിവപുരം പടുപാറ സ്വദേശികളുടെ 15 പവനും ഇരുപത്തിഅയ്യായിരം രൂപയും ആണ് കഴിഞ്ഞ ദിവസം പ്രേമരാജന്റെ ഓട്ടോറിക്ഷയിൽ മറന്നുവെച്ചു പോയത്. കഴിഞ്ഞ ദിവസം ഇവർ വീട് പൂട്ടി പുറത്തു പോകുമ്പോൾ സ്വർണ്ണവും പണവും കൊണ്ടുപോയതായിരുന്നു. ഇതാണ് പ്രേമരാജന്റെ ഓട്ടോറിക്ഷയിൽ വച്ച് മറന്നുപോയത്. ഓട്ടോറിക്ഷയുടെ പുറകിലത്തെ സീറ്റിൽ ബാഗ് കണ്ടപ്പോൾ പ്രേമരാജൻ നേരെ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി തുറന്നു നോക്കിയപ്പോഴാണ് ബാഗിനുള്ളിൽ സ്വർണ്ണവും പണവും ആണെന്നറിയുന്നത്. അതിലെ അഡ്രസ്സിൽ ഉടമയെ ബന്ധപ്പെടുകയും അവർക്ക് പോലീസിന്റെ സാന്നിധ്യത്തിൽ ബാഗ് തിരികെ നൽകുകയായിരുന്നു.