കുടുംബ കോടതിയിൽ ഹാജരാക്കാനെത്തിച്ച മുങ്ങിയെപ്രതിയെ പിടികൂടി

തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന് കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ താമരശേരിയിൽ നിന്ന് തലശേരി ഐ.പി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാ ഡ് അറസ്റ്റ് ചെയ്തു കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉളിക്കൽ പോലീസ് കോടതിയിൽ എത്തിച്ച പേരട്ട തൊട്ടിപ്പാലം സ്വദേശി സഹീറാണ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.
മക്കൾക്ക് ചെലവിന് നൽകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇയാളെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.

