June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

കൊല്ലത്തെ ‘തീ തുപ്പുന്ന കാർ’ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്.

SHARE

കൊല്ലത്തെ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റേതാണ് ഈ കാർ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറയിച്ചു.

കാറിന്റെ സൈലൻസറിന്റെ ഭാഗത്ത് നിന്ന് തീ വരുന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. അതേസമയം വാഹനവും ഉടമയും ഒളിവിലാണ്. വാഹന ഉടമയുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. വാഹനം ഇന്ന് തന്നെ ഹാജരാക്കണം എന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഫോഴ്സ്മെൻറ് ആർടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്.