ജോൺസൻ മാഷിന്റെ മകൾ ഷാൻ ജോൺസൻ വിടപറഞ്ഞിട്ട് 10 വര്ഷം.

“പഞ്ചവർണ പൈങ്കിളി പെണ്ണെ” , കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്നി ഗാനങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി പ്രേഷകരുടെ മറക്കാനാവാത്ത ഇഷ്ടഗാനങ്ങളാണ്. അതിന് ഈണം പകർന്നതോ നമ്മുടെ ജോൺസൺ മാഷും. നിരവധി ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജോൺസൻ മാഷ് വിടപറഞ്ഞിട്ട് 14 വര്ഷം കഴിഞ്ഞിരിക്കുകയാണ് . മാഷിന് പിന്നാലെ മകൻ റെൻ ഉം മകൾ ഷാനും ‘അമ്മ റാണിയെ തനിച്ചാക്കി വിടപറഞ്ഞു. ഒരായുസിന്റെ സ്നേഹം മുഴുവൻ നൽകിയാണ് മാഷും മക്കളും വിടപറഞ്ഞത് . ആ ഓർമയിലാണ് റാണിയുടെ ജീവിതമിപ്പോൾ .
2011 ലായിരുന്നു ജോൺസൻ മാഷ് വിടവാങ്ങിയത് , മാഷ് വിടവാങ്ങി 6 മാസം കഴിഞ്ഞപ്പോൾ ബൈക്കപകടത്തിൽ മകൻ റെൻ ഉം മരണപെട്ടു . ഭർത്താവിനെയും മകനെയുംനഷ്ടപെട്ട റാണിക്ക് വലിയൊരു ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്. ഇരുവരുടെയും മരണം മാനസികമായി തളർത്തിയ റാണിക്ക് ഇടവും വലതും നിന്ന് കരുത്തു പകർന്നതും സ്നേഹവും സംരക്ഷണവും നൽകിയത് മകൾ ഷാൻ ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം ‘അമ്മ റാണിയെ തനിച്ചാക്കി മകൾ ഷാനും വിടപറഞ്ഞു . അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം ഷാനിനെ കവർന്നെടുക്കുകയായിരുന്നു . ഷാനിന്റെ മരണവാർത്ത കേട്ട് പലരും വിറങ്ങലിച്ചുപോയി , ആ കുടുംബത്തിന്റെ സന്തോഷങ്ങൾ വിധി ഓരോന്നായി തല്ലിക്കൊഴിക്കുന്നത് കൺ മുന്നിൽ കണ്ടു . വിധിയുടെ ക്രൂര വിനോദങ്ങൾക്ക് മുന്നിൽ പകച്ചു നിക്കാൻ മാത്രമേ റാണിക്ക് കഴിഞ്ഞുള്ളു. ഷാൻ ജോൺസൻ വിടപറഞ്ഞിട്ട് 10 വര്ഷം പൂർത്തിയായിരിക്കുകയാണ് . ഒരായുസിന്റെ മുഴുവൻ സ്നേഹം നൽകിയാണ് 3 പേരും എന്നെ വിട്ടുപോയത് എന്നാണ് റാണി പറയുന്നത് .

