June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ലഹരി ഉപയോഗിച്ചിരുനെന്ന് സംശയം, ഫോറൻസിക് പരിശോധന നടത്തും; ആൺ സുഹൃത്തുമായി പ്രശ്നങ്ങളില്ല

SHARE

കാസർഗോഡ് ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണം തൂങ്ങിമരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഇല്ല.കാസർകോട് ജനറൽ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. ആൺ സുഹൃത്തുമായി യുവതിയ്ക്ക് പ്രശ്നങ്ങളില്ല. ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരൻ ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.വീട്ടിൽ പ്രശ്നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.