സൺസ്ക്രീൻ വാരിവലിച്ച് തേച്ചിട്ട് കാര്യമില്ല; എല്ലാത്തിനും ഒരു അളവുണ്ട്.

SHARE

മേക്കപ്പ് ഇടുന്നവർ അല്ലെങ്കിലും ചർമ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഉള്ളവരുടെ കൈയിൽ എപ്പോഴും കാണുന്ന ഒന്നാണ് സൺസ്ക്രീൻ. സൂര്യന്റെ ആക്രമണത്തിൽ നിന്നും ഇവ നമ്മളെ സംരക്ഷിക്കും. വില അൽപ്പം കൂടിയാലും അതുകൊണ്ടു സൺസ്ക്രീൻ ഇടാതെ പലരും പുറത്തിറങ്ങില്ല. പക്ഷെ പറയുന്ന വില കൊടുത്തു വാങ്ങുന്നതിനു മുൻപ് എസ്.പി.എഫ് പ്രൂഫ് ഉണ്ടോ എന്ന് നോക്കണം. അതില്ലെങ്കിൽ ഒരുപയോഗവുമില്ലെന്ന് ആണ് ഡോക്ടർ ഗുർവീൻ വരൈക് പറയുന്നത്.

സൺസ്ക്രീൻ വാരിത്തേക്കുന്നവർക്ക് പലർക്കും അറിയില്ല, ഇത് എത്ര അളവിൽ പുരട്ടണം എന്ന്. മുഖത്തിന്‍റെ ഒരു ചുതുരശ്ര സെന്‍റീ മീറ്ററിന് 2 മില്ലീ ഗ്രാം എന്ന അളവിലാണ് സൺ സ്കീൻ പുരട്ടേണ്ടതെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. ഈ കണക്ക് പ്രകാരം മുഖത്തിലും കഴുത്തിലുമായി 1.6 മുതൽ 1.8 മില്ലീ ഗ്രാം വരെ സൺസ്ക്രീൻ ആണ് വേണ്ടത്. എന്നാൽ മുഖത്ത് മാത്രം ആണെങ്കിൽ രണ്ട് വിരലിൽ കൊള്ളുന്നത് പുരട്ടിയാൽ മാത്രം മതി.

സൺസ്ക്രീൻ തേച്ചുവെന്നു പറഞ്ഞിട്ട് കാര്യമില്ല, അത് ശരിയായ അളിവിൽ അല്ലെങ്കിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഉദാഹരണത്തിന് മൂന്ന് വിരലുകളിൽ കൊള്ളുന്ന അളവിൽ സൺസ്ക്രീൻ എടുക്കുന്നതിന് പകരം രണ്ട് വിരലിൽ മാത്രമേ എടുക്കുന്നുള്ളൂവെങ്കിൽ അതിന്റെ ഫലം 25 ശതമാനം ആയി കുറക്കും. ഇനി ഒരു വിരലിൽ മാത്രം സൺസ്ക്രീൻ എടുക്കുകയാണെങ്കിൽ എസ്.പി.എഫ് 10 മുതൽ 15 വരെ ലഭിക്കും.

സൺസ്ക്രീൻ ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ ഒന്ന് നോക്കിയാലോ

ഇതിന്റെ ഉപയോഗം എക്സിമ, ആഗ്നേ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കും. യു.വി.ബി കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കുന്നു. ഒപ്പം ശരീരത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.