July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

അരച്ചാൺ വയറുനിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട,വ്യക്തിഹത്യ അവസാനിപ്പിക്കാമോ.

SHARE

തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നടക്കുന്ന വ്യക്തിഹത്യകൾക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമ്യാ ഹരിദാസ്. വ്യക്തിഹത്യകൾ നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറാറുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണെന്നും പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്‌കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്നും രമ്യ പറയുന്നു.

ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്താൻ കാരണം? ലക്ഷങ്ങൾ ഭൂരിപക്ഷം ഇടതുപക്ഷത്തിന് നൽകിയിരുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറച്ചു എന്നതാണോ പ്രശ്‌നം?. ഇടതുപക്ഷ പാർട്ടികളെ എതിർക്കുന്നവരെ വർഗ്ഗ വഞ്ചകരും ആജന്മ ശത്രുക്കളുമായി കണ്ട് വ്യക്തിപരമായും സാമൂഹ്യപരമായും ആക്രമിക്കുന്ന നയത്തിന്റെ ഇരയാക്കി തന്നെ മാറ്റുകയല്ലേ ചെയ്യുന്നതെന്നും രമ്യ ഹരിദാസ് ചോദിക്കുന്നു. ഇടതുപക്ഷ പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ച സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങളോളം മികച്ചതായിരുന്നു താൻ പ്രതിനിധാനം ചെയ്ത സമയത്തും നടത്തിയത് എന്നത് കണക്കുകൾ നോക്കിയാൽ വ്യക്തമാകും. ആ തിരിച്ചറിവാണ് കള്ളപ്രചരണങ്ങളും വ്യക്തിഹത്യ നടത്താനും ഇടതുപക്ഷത്തെ പ്രേരിപ്പിച്ചതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

 

ഒരു അധികാരമോഹവും ഇല്ല, സ്ഥാനമാനങ്ങളിൽ അമിത താൽപര്യവുമില്ല. കാരണം ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും തനിക്ക് തന്നിട്ടുണ്ടെന്നും രമ്യഹരിദാസ് കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽനിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്.