November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 24, 2026

സുധീര്‍ കരമനയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് ആന്റണി രാജു; അനുനയിപ്പിക്കാന്‍ സിപിഐഎം.

SHARE

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നാണ് ആന്റണി രാജു വിട്ടുനില്‍ക്കുന്നത്. നോമിനേഷന്‍ സമര്‍പ്പണത്തിനും കരമന സുധീറിനൊപ്പം ആന്റണി രാജു എത്തിയില്ല.

 

സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഹകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ആന്റണി രാജു നല്‍കിയത്. സിപിഐഎം അനുനയ നീക്കം തുടരുന്നുണ്ട്. നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുന്‍ മന്ത്രിയെ എത്തിക്കാനാണ് ശ്രമം. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിനാലാണ് ആന്റണി രാജുവിന് പ്രതിഷേധം.തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമനയെ തീരുമാനിക്കുകയായിരുന്നു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.സിപിഐഎമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസും ധാരണയിലെത്തിയാണ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് സുധീര്‍ കരമനയെ നിശ്ചയിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാര്‍ത്ഥി വരുമ്പോള്‍ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്.