May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി, മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരായ ജനവിധി ഉണ്ടാകും’; പിവി അൻവർ.

SHARE

അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി. കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർഥി താനാകാം. പരാജയ ഭീതി കൊണ്ടാണ് അപരന്മാരെ ഇറക്കിയത്. വളഞ്ഞ വഴിയിലൂടെ അല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും പി വി അൻവർ പറഞ്ഞു.

അപരന്മാരെ ഭയമില്ല. വോട്ടർമാരെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കുറവുണ്ടായിട്ടില്ല എന്നതിൻറെ തെളിവാണ് ഇന്നലത്തെ അദ്ദേഹത്തിൻ്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരായ ജനവിധി ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി.

റീൽസും വള്ളം കളിയും അല്ലാതെ ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിന് ഒന്നും പറയാനില്ല. അകാശത്തേക്ക് ബലൂൺ വിട്ട് നടക്കുന്ന റിയാസ് ഭൂമിയിലേക്ക് ഇറങ്ങിയത് തെരഞ്ഞെടുപ്പ് വന്നോപ്പോഴാണ്. ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പി വി അൻവർ പറഞ്ഞു.

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിന് 2 അപരൻമാർ. മുഹമ്മദ് റിയാസ് TC, മുഹമ്മദ് റിയാസ് T T എന്നിവരാണ് പട്ടികയിലുള്ളത്. PV അൻവറിന് 4 അപരൻമാർ. അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ എം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.