ജി കൃഷ്ണകുമാറിന് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായി നിയമനം.

ജി കൃഷ് ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാർട്ട് ടൈം നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. എൻഎഫ്ഡിസിഎൽ പാർട്ട് ടൈം ചെയർമാൻ ആയും നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമനം നടത്തിയത്.കൃഷ്ണകുമാറിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല. കഴിഞ്ഞമാസം ഡൽഹിയിൽ എത്തി ജി കൃഷ്ണകുമാർ പ്രധാനമന്ത്രിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ്, പേരക്കുട്ടി എന്നിവർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.

