April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാൽ

SHARE

അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനകീയ കോടതിയിൽ അവരെ വെറുതെ വിടില്ല. എൽഡിഎഫ് സർക്കാരിനെതിരെ ജനം ഒന്നടങ്കം വിധിയെഴുതും. നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പുറത്തുവന്ന ശബ്ദരേഖ വ്യാജമെങ്കിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കെ സി വേണുഗോപാൽ ചോദിച്ചു.വോട്ടിനു കോഴ കേരളത്തിന് പരിചിതമല്ലാത്ത കാര്യമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തെ വിലയ്ക്ക് വാങ്ങാമെന്ന് ബിജെപി കരുതുന്നു. അവർക്കുള്ള കനത്ത പ്രഹരമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബിജെപിക്കാരെ ഇത് നിങ്ങൾക്കുള്ള മണ്ണല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.വി എസ് ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. വി എസിന്റെ അഭാവത്തിൽ ജി സുധാകരൻ ചോദ്യങ്ങൾ ചോദിച്ചു. എല്ലാം തുറന്ന് പറയുന്നു. കമ്യുണിസ്റ്റ് പാർട്ടിയെ തകർക്കാനല്ല, രക്ഷപ്പെടുത്താനാണ് സുധാകരൻ ശ്രമിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.