April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥി സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ്, 5863 കോടിയുടെ ആസ്തി, 19 കിലോ സ്വർണ്ണം, 131 കിലോ വെള്ളി.

SHARE

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോടീശ്വരന്മാരായ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഒന്നാമതെത്തി എഐഎഡിഎംകെ സ്ഥാനാർത്ഥി ലീമ റോസ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്. കുടുംബത്തിന്റെ ആകെ സ്വത്ത് ഏകദേശം 5863 കോടി രൂപയാണെന്ന് ഇവർ ഔദ്യോഗികമായി വെളിപ്പെടുത്തി.ലീമ റോസിന്റെ സ്വന്തം സ്വത്ത് 139 കോടി രൂപയും ജംഗമ ആസ്തിയും 910 കോടി രൂപയുടെ സ്ഥാവര ആസ്തികളും ലീമയുടെ പേരിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.82 കോടി രൂപയാണ് ഇവരുടെ വരുമാനം. ലോട്ടറി ബിസിനസ്സിലൂടെ പ്രശസ്തനായ ഭർത്താവ് സാന്റിയാഗോ മാർട്ടിന്റെ പേരിൽ 3,262 കോടി രൂപയുടെ ജംഗമ ആസ്തിയും 887 കോടി രൂപയുടെ സ്ഥാവര ആസ്ഥിയുമാണ്. 11.39 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. മകന്റെ പേരിൽ 225 കോടി രൂപയുടെ ചരാസ്തിയും 439 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്.സ്വർണ്ണവും രത്നശേഖരവും
ലീമ റോസിന്റെ ആഭരണശേഖരം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്. സ്വർണ്ണം മാത്രം 19,233 ഗ്രാം (ഏകദേശം 19 കിലോയിൽ അധികം) ഉണ്ടെന്നാണ് കണക്കുകൾ. 1,31,813 ഗ്രാം (ഏകദേശം 131 കിലോ) വെള്ളിയും ഇവരുടെ കയ്യിലുണ്ട്. രത്നങ്ങൾ: 1,217 കാരറ്റ് ഡയമണ്ട്, 32 ഗ്രാം പ്ലാറ്റിനം എന്നിവയാണ് മറ്റ് കണക്കുകൾ. ഭർത്താവിനും മകനും കൂടി ഏകദേശം 600 ഗ്രാമിലധികം സ്വർണ്ണവും 81 കിലോയോളം വെള്ളിയുമുണ്ട്.