April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി.

SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരും. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും. ജനം കണക്ക് ചോദിക്കും. കേരളം ഇതിനായി കാത്തിരിക്കുന്നു. ഭരണവിരുദ്ധ വികാരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നുവെന്ന് എകെ ആന്റണി പറഞ്ഞു.തുടർഭരണം കേരളത്തിലെ എൽഡിഎഫിന്റെ ശവക്കുഴി തോണ്ടുമെന്ന് എകെ ആന്റണി പറഞ്ഞു. ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ തുടർഭരണം ഉണ്ടാകാൻ പാടില്ല. വോട്ടു ചെയ്യുന്നത് യുഡിഎഫുകാർ മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ന് കൃത്യം ആറുമണി കഴിയുമ്പോൾ പിണറായി സർക്കാറുണ്ടായിരിക്കില്ല. ആറുമണിയോടുകൂടി കേരളത്തിലെ പിണറായി സർക്കാർ അവസാനിക്കും. ആറുമണിക്ക് ശേഷം കെയർടേക്കർ ആയിരിക്കും പിണറായി വിജയൻ‌ എന്ന് എകെ ആന്റണി പറഞ്ഞു.ബിജെപിക്ക് കേരളത്തിൽ വേരോട്ടം കിട്ടില്ലെന്ന് എകെ ആന്റണി പറഞ്ഞു. ഒ രാജഗോപാൽ മത്സരിച്ചപ്പോൾ വ്യക്തിപരമായ ഇഷ്ടം കൊണ്ടാണ് ജയിപ്പിച്ചത്. യുഡിഎഫ് ഭരണം ഉറപ്പിച്ചു. കട്ടായം പറയുന്നു ഒരുതരം രണ്ടുതരം മൂന്നതരം. യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും, എൽഡിഎഫ് പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കുമെന്ന് എകെ ആന്റണി കൂട്ടിച്ചേർത്തു.