October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ.

SHARE

ഇടത് സർക്കാരിന് തുടർഭരണം ഉറപ്പെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എലത്തൂരിൽ വൻ ഭൂരിപക്ഷം നേടും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും. എന്നാൽ ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം കൂടുതലായിരുന്നു; ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്.

മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.