June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; മെസ്സിലേക്ക് പോകുമ്പോൾ കാൽവഴുതിയെന്ന് പൊലീസ്.

SHARE

മലയാളി വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ അസ്വാഭവികത ഇല്ലെന്ന് നിഗമനം. ഹോസ്റ്റലിലെ മെസ്സിലേക്ക് പോകുമ്പോൾ കാൽ തെന്നി വീണതെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മുകളിൽ നിന്ന് താഴേക്ക് വീണെന്നാണ് പൊലീസ് കണ്ടെത്തൽ. വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.ഇന്നലെയാണ് കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു നിലയിൽ കണ്ടെത്തിയത്. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജിബിനെയാണ് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജുവൽ.

You may have missed