ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.