November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 24, 2026

ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം;15 പേർക്ക് ദാരുണാന്ത്യം

SHARE

ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. ഉധംപൂർ ജില്ലയിൽ രാംനഗർ-ഉധംപൂർ ഹൈവേയിലാണ് അപകടം. വാഹനാപകടത്തിൽ പതിനഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് ജമ്മുകശ്മീർ പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. റാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോവുകയായിരുന്നു വാഹനം.

അപകടത്തിൽ പരിക്കേറ്റ യാത്രികരെ വിദഗ്ധ ചികിത്സകൾക്കായി ഉടൻ തന്നെ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ അവസ്ഥ ഇപ്പോഴും വ്യക്തമല്ല. ഉധംപൂർ രാംനഗർ റൂട്ടിൽ ഒരു ബസപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡിഐജി ഉൾപ്പെടെയുള്ള സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ സേവനങ്ങളും നൽകിയിട്ടുള്ളതായും ഉധംപൂർ പൊലീസ് എക്സിൽ അറിയിച്ചു.

ഉധംപൂരിലെ അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിരുന്നതായി യൂണിയൻ മിനിസ്റ്റർ ജിതേന്ദ്ര ദാസ് പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും വാഹനാപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചു.