April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

കുറ്റ്യാട്ടൂരിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു.

SHARE

 

 

കുറ്റ്യാട്ടൂർ : പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശൻ (62) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മയ്യിൽ കോറലാട് ആണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

ഭാര്യ: ശോഭന. മക്കൾ: പ്രണയ, ഹൃദയ.മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി).

സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ,സാവിത്രി, രാധ, പ്രകാശൻ.