കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണം, സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യം; വിദ്വേഷ നീക്കവുമായി ബിജെപി.

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കൾക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്. ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എൻ ഐക്ക് കത്ത് നൽകിയത്.
ബി ജെ പി തൃശൂർ ജില്ല ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീത് ദാസ് ആണ് പരാതി നൽകിയത്. നോട്ട് നിരോധനത്തിനു ശേഷം തുടങ്ങിയ ഹോട്ടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഏതെല്ലാം ഹോട്ടലുകളിലാണ് അന്വേഷണം നടത്തേണ്ടതെന്ന് പരാതിയിൽ പറയുന്നുണ്ട്. വിഷു ഉത്സവകാലത്ത് ക്രമസമാധാന പ്രശ്നങ്ങളിൽ ഉൾപ്പെട്ടതായും പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടതുമായ സ്ഥാപനങ്ങൾ താഴെ നൽകുന്നു.
- നദാവി മന്തി ഹൗസ് (തളിപ്പറമ്പ്)
- തലശ്ശേരി കിച്ചൺ – കോഴിക്കോട് (ബീച്ച് റോഡ്)
- മന്തി മൻസിൽ – കോഴിക്കോട്
- റയ്ദാൻ – വഴിക്കടവ്, എടക്കര
- മെഹർ മന്തി – ചേർത്തല
- അറേബ്യൻ മജ്ലിസ് – കോട്ടയ്ക്കൽ
- ഗോ ഗ്രിൽ – ഈരാറ്റുപേട്ട
- യമാമ ഷവായ – പെരിന്തൽമണ്ണ

