April 23, 2026

തമിഴ്‌നാട്‌ ഇന്ന്‌ പോളിങ് ബൂത്തിലേക്ക്‌

SHARE

തമിഴ്‌നാട്‌ ഇന്ന് വിധിയെഴുതും. സംസ്ഥാനത്ത് 234 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

5.67 കോടി വോട്ടമാരുമാണ് തമിഴ്നാട്ടിലുള്ളത്. ജനവിധി തേടുന്നത് 4,654 സ്ഥാനാർഥികളും. ആവേശകരമായ പ്രചാരണമാണ് സംസ്ഥാനത്തുടനീളം മുന്നണികൾ കാഴ്ചവെച്ചത്. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യവും എഐഎഡിഎംകെ–ബിജെപി സഖ്യവും തമ്മിലാണ് പ്രധാന മത്സരമെങ്കിലും നടൻ വിജയ്‌യുടെ തമിഴ് വെട്രി കഴകം (ടിവികെ) എത്ര വോട്ടുകൾ പിടിക്കുമെന്നതും നിർണായകമാണ്.പ്രചാരണത്തിലുടനീളം മതനിരപേക്ഷ പുരോഗമന സഖ്യം എങ്ങും ഏറെ മുന്നിലായിരുന്നു. വികസന തുടർച്ചയ്ക്കാണ് ഡിഎംകെ വോട്ട് തേടുന്നത്.
അതേസമയം സിപിഐ എമ്മും മത്സരരം​ഗത്ത് സജീവമായുണ്ട്. പഴനി, പത്മനാഭപുരം, ഗന്ധർവക്കോട്ടൈ, കീഴ്‌വേലൂർ, തിരുവൊട്രിയൂർ എന്നിവിടങ്ങളിൽ സിപിഐ എം സ്ഥാനാർഥികൾ ജനവിധി തേടുന്നു.