May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ടാപ്പിങ്ങിനിടെയല്ല ജംഷീറിന്റെ മരണം, സംഭവത്തിൽ ദുരൂഹതയുണ്ട്,കാട്ടാന ആക്രമണം തള്ളിക്കളയുന്നില്ല; ഡിഎഫ്ഒ

SHARE

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിൽ പ്രതികരണവുമായി ഡിഎഫ്ഒ. ടാപ്പിങിനിടെയല്ല മരണം സംഭവിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു.കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ല. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.മുള്ളറ സ്വദേശിയാണ് മരിച്ച ജംഷീർ. ടാപ്പിങ്ങിനിടെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.